ഹരിയാന: ബിജെപി നേതാവും നടിയും ബിഗ്ഗ് ബോസ്സ് താരവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്.
സൊനാലി ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്ന് വിശ്വസിക്കാനാകില്ലെന്നും മരണത്തിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിന് തൊട്ടു മുൻപുള്ള ദിവസം വൈകുന്നേരം സഹോദരിയെ സൊനാലി ഫോണിൽ വിളിച്ചിരുന്നു. ‘എനിക്കൊരു കാര്യം പറയാനുണ്ട്. ഇവിടെ സംശയാസ്പദമായ ഒരു കാര്യം നടക്കുന്നുണ്ട്. ഞാൻ വാട്‌സ് ആപ്പിൽ പറയാം’- ഇത്രയും പറഞ്ഞ് ഫോൺ വച്ച സൊനാലി പിന്നെ വിളിച്ചിട്ടില്ല.
ഗോവയിൽ ഒരു സംഘം ആളുകളോടൊപ്പം പോയതായിരുന്നു 42 കാരിയായ സൊനാലി ഫോഗട്ട്. എന്നാൽ ഇടയ്ക്ക് വച്ച് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് പൊലീസ് അറിയിച്ചത്. പക്ഷേ ഈ മൊഴി വിശ്വാസത്തിലെടുക്കാനാവുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാലി ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അവർ പ്രത്യക്ഷപ്പെട്ടു. നിരവധി പഞ്ചാബി, ഹരിയാൻവി മ്യൂസിക് വീഡിയോകളുടെ ഭാഗമായി. 2016 ഡിസംബറിൽ ഇവരുടെ ഭർത്താവ് സഞ്ജയ് ഫോഗട്ട് അന്തരിച്ചു. യശോധര ഫോഗട്ട് ആണ് മകൾ.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…