Sunday, December 21, 2025

സോണിയ ഗാന്ധിയ്‌ക്കും രാഹുൽ ഗാന്ധിയ്‌ക്കും ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യമുന്നയിച്ച് നോട്ടീസ്

ദില്ലി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കും രാഹുൽ ഗാന്ധിയ്‌ക്കും ഇഡി നോട്ടീസ്. നാഷണൽ ഹെറാൾഡ് കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടീസിൽ ആവശ്യപ്പെട്ടു.നോട്ടീസിന് പിന്നാലെ ഞങ്ങൾ ഭയപ്പെടില്ലെന്നും തളരില്ലെന്നും പോരാടുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.

ജവാഹർലാൽ നെഹ്രു 1937ൽ സ്ഥാപിച്ച നാഷ്ണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് കേസ്.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായ കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യ സ്വാമി ആരോപിച്ചത്. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. 2012 നവംബറിലാണ് ഇദ്ദേഹം പരാതിയുമായി രംഗത്ത് എത്തിയിരുന്നത്.

Related Articles

Latest Articles