സോയാസോസ് ഉപയോഗിക്കാത്തവരായി ഇപ്പോൾ ആരും തന്നെയുണ്ടാകില്ല. സോയാബീനില്‍ നിന്നും ബീന്‍സില്‍ നിന്നും ആണ് സോയാസോസ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് എന്ന കാര്യം പലർക്കും അറിയില്ല.
സോയാസോസിലടങ്ങിയ ഓക്സലേറ്റുകള്‍ കിഡ്നി സ്റ്റോണിനു കാരണമാകുന്നു. കൂടാതെ ഫൈറ്റോ ഈസ്ട്രജന്‍ വൃക്കകളുടെ പ്രവര്‍ത്തനത്തകരാറിനു കാരണമാകുന്നുണ്ട്. സ്തനാര്‍ബുദ സാധ്യത സോയാസോസ് വര്‍ധിപ്പിക്കുന്നു. സോയാ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയ ഐസോഫ്ലേവനുകള്‍ സ്തനാര്‍ബുദ കോശങ്ങള്‍ പെരുകാന്‍ കാരണമാകും.
സോയാസോസിലെ ഗോയിട്രോജനുകള്‍ തൈറോയ്ഡ് ഹോര്‍മോണുകളെ ബാധിക്കുന്ന ഒരുതരം ഐസോഫ്ലേവനുകള്‍ ആണ്. ഇത് ഹൈപ്പര്‍തൈറോയ്ഡിസത്തിനു കാരണമാകും. മാത്രമല്ല സ്ത്രീകളിലെ ആർത്തവത്തിനും ഇത് ഹാനികരമാണ്

