Cinema

ഫോർ കെ മികവിൽ ആവേശക്കുതിപ്പിനൊരുങ്ങി ആടുതോമയും ചാക്കോമാഷും : ജനപ്രതിനിധികൾക്ക് പ്രത്യേക സ്‌ക്രീനിംഗ് ഒരുക്കി അണിയറപ്രവർത്തകർ

തിരുവനന്തപുരം : മലയാളക്കരയുടെ ആടുതോമയെയും ചാക്കോമാഷിനെയുമൊന്നും മലയാള സിനിമാപ്രേമികൾ മറക്കാനിടയില്ല.ഇപ്പോഴിതാ ഫോർ കെ മികവിൽ റീറിലീസിനെത്തിയിരിക്കുകയാണ് സ്ഫടികം സിനിമ. എന്നാൽ സിനിമ കാണാൻ തീയറ്ററിലെത്തിയവരിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ ശ്രദ്ധേയ വിഷയം. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയറ്ററിലാണ് നിയമസഭാംഗങ്ങൾക്കായി സ്ഫടികം സിനിമയുടെ പ്രത്യേക പ്രദർശനമൊരുക്കിയിരിക്കുന്നത് . 28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രമായ സ്ഫടികം വീണ്ടും എത്തിയത് .

വർഷങ്ങൾക്ക് മുൻപ് ആരാധകരിൽ രോമാഞ്ചം വിതച്ച മോഹൻലാൽ ചിത്രം ഫോർ കെ മികവിൽ കാഴ്ചയിലും കേൾവിയിലും മാറ്റം വരുത്തിയാണ് ഇപ്പോൾ തിരശീലയിൽ എത്തിയിരിക്കുന്നത്. ഈ മാറ്റം സിനിമയ്ക്ക് ഗംഭീരമായ ദൃശ്യാവിഷ്‌കാരമാണ് നല്കിയിരിക്കുന്നതെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം

aswathy sreenivasan

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

6 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

7 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

7 hours ago