Friday, December 19, 2025

സ്പീക്കർ തെരഞ്ഞെടുപ്പ് ! ഇൻഡി മുന്നണിയിൽ പൊട്ടിത്തെറി ! കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് തൃണമൂൽ

സ്പീക്കർ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇൻഡി മുന്നണിയിൽപൊട്ടിത്തെറി. വിഷയത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂൽ കോൺ​ഗ്രസും എൻ.സി.പിയും രം​ഗത്തെത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഡി മുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നാമനിർദേശം ചെയ്തത് കോൺ​ഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വിമർശനം.

തൃണമൂലുമായി വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടിയുടെ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ഇക്കാര്യം കോൺ​ഗ്രസ് വിശദീകരിക്കണം. കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

എന്നാൽ, അവസാനനിമിഷം ധൃതിയിലെടുത്ത തീരുമാനമായിരുന്നുവെന്നാണ് വിഷയത്തിൽ കോൺ​ഗ്രസ് നൽകുന്ന വിശദീകരണം. ഉച്ചയ്ക്ക് സഭ പിരിയുന്നതിന് മുമ്പ് പത്ത് മിനിറ്റ് സമയം മാത്രമാണ് ലഭിച്ചതെന്നും അതിനിടയിൽ കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്നുമാണ് കോൺ​ഗ്രസിന്റെ ന്യായീകരണം.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് ലോക്സഭാ സ്പീക്കര്‍ പദവിയിലേക്കുള്ള മത്സരം.

Related Articles

Latest Articles