India

ദി സബർമതി റിപ്പോർട്ടിന്റെ പ്രത്യേക പ്രദർശത്തിനിടെ ജെ എൻ യു വിൽ ആക്രമണം; പുറത്തുനിന്നെത്തിയവർ വിദ്യാർത്ഥികൾക്ക് നേരെ കല്ലെറിഞ്ഞു.; ക്യാമ്പസിൽ കനത്ത സുരക്ഷ

ദില്ലി: ഗോധ്ര കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ പ്രമേയമാക്കിയ ചിത്രം ‘ദി സബർമതി റിപ്പോർട്ട്’ ന്റെ പ്രദർശനത്തിടെ ജെ എൻ യു വിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. എ ബി വി പി യാണ് പ്രദർശനം സംഘടിപ്പിച്ചത്. പുറത്തു നിന്നെത്തിയവർ ചിത്രം കണ്ടുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെ കല്ലെറിയുകയായിരുന്നു. ഏതാനും ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും സംഘാടകർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രദർശനം കുറച്ചു സമയത്തേക്ക് നിർത്തിവയ്‌ക്കേണ്ടിവന്നു. എങ്കിലും അൽപ്പസമയത്തിനകം പുനരാരംഭിച്ചു.

സർവ്വകലാശാലയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണ് നടന്നതെന്ന് എബിവിപി പ്രതികരിച്ചു. ജെ എൻ യുവിലെ ഇടത്, രാജ്യവിരുദ്ധ സംഘടനകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും സംഘടന ആരോപിച്ചു. അയോദ്ധ്യയിൽ നിന്ന് ഗുജറാത്തിലേക്ക് കർസേവകരുമായി പോയ സബർമതി എക്സ്‌പ്രസ് ഗോധ്ര റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കനത്ത കല്ലേറ് നടത്തിയശേഷം ട്രെയിനിനുള്ളിൽ കയറിയ അക്രമികൾ നാല് ബോഗികൾ പെട്രോൾ ഒഴിച്ച് കത്തിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 59 ശ്രീരാമ ഭക്തരാണ് തീവണ്ടിക്കുള്ളിൽ വെന്തുമരിച്ചത്.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

5 seconds ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

14 minutes ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

21 minutes ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

1 hour ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

2 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago