accident

അമിത വേഗത വിനയായി! സ്കൂ​ള്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് അപകടം, രണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

വെ​ള്ള​റ​ട: സ്കൂ​ള്‍ ബ​സും അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാർ​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്. ത​മി​ഴ്നാ​ട് കൊ​ള​വി​ള സ്വ​ദേ​ശി​ക​ളാ​ണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം 4.45-ഓ​ടെ ക​ലു​ങ്ക് ന​ട ജം​ഗ്ഷ​ന് സ​മീ​പ​മായി​രു​ന്നു അപകടമുണ്ടായത്.

വെ​ള്ള​റ​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​ര്‍ ബ​സേ​ലി​യോ​സ് സ്കൂ​ള്‍ വാ​നി​ല്‍ വെ​ള്ള​റ​ട​യി​ല്‍​ നി​ന്ന് പ​ന​ച്ച​മൂ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ല്‍ ബൈ​ക്ക് വ​രു​ന്ന​തു​ ക​ണ്ട് സ്കൂ​ള്‍ ബ​സ് ബ്രേ​ക്കി​ട്ടു നി​ര്‍​ത്തി. എ​ന്നാ​ൽ, എ​തി​രെ നി​ന്നു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വ​ള​രെ ​ദൂ​രം നി​ര​ങ്ങി​പ്പോ​യശേഷം സ്കൂ​ള്‍ ബ​സി​ന്‍റെ അ​ടി​യി​ല്‍​ അകപ്പെടുകയാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഇ​രു വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ​ഗുരുതര പരിക്കേറ്റ ബൈ​ക്ക് യാത്ര​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യും കാ​ര​ക്കോ​ണം സി​എ​സ്ഐ ​മെ​ഡി​ക്ക​ല്‍ കോളേജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഒ​രാ​ളു​ടെ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ഒ​രു യാ​ത്രക്കാര​ന്‍റെ കാ​ലി​നു പൊ​ട്ട​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി വെ​ള്ള​റ​ട പോ​ലീ​സ് പ​റ​ഞ്ഞു.

anaswara baburaj

Recent Posts

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

53 mins ago

ആദ്യദിനം നടന്നത് പതിവ് ചര്‍ച്ചകള്‍ മാത്രം; എംഎ യൂസഫലിയടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം…

57 mins ago

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി

റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സമൂഹമാദ്ധ്യമമായ…

1 hour ago

കുവൈറ്റ് ദുരന്തം; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു; മരിച്ച 4 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. 14 മലയാളികള്‍ അടക്കം 31…

2 hours ago

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

2 hours ago

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

10 hours ago