മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേയ്സിലെ 500 ജീവനക്കാരെ ജോലിയ്ക്കെടുത്ത് സ്പൈസ് ജെറ്റ്. ഉടൻ കൂടുതൽ റൂട്ടുകളിലേയ്ക്ക് സര്‍വീസ് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പൈസ് ജെറ്റ്. ജെറ്റ് എയര്‍വേയ്സിലെ 100 പൈലറ്റുമാര്‍ ഉള്‍പ്പെടെ 500 ജീവനക്കാരെ ജോലിയ്ക്ക് നിയമിച്ചതായി സ്പൈസ് ജെറ്റ് അറിയിച്ചു.
പുതുതായി സര്‍വീസ് ആരംഭിക്കാനായി സ്പൈസ് ജെറ്റ് 27 പുതിയ വിമാനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. 22 ബോയിങ് 737 വിമാനങ്ങള്‍ ഉള്‍പ്പെടെയാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി 100 പൈലറ്റുമാര്‍, 200 ക്യാബിൻ ക്രൂ, കൂടാതെ ടെക്നിക്കൽ, എയര്‍പോര്‍ട്ട് ജീവനക്കാരായി 200 പേരെയും കമ്പനി നിയമിച്ചിട്ടുണ്ട്.
മെയ് മാസം അവസാനത്തോടെ ഹോങ്കോങ്, ജിദ്ദ, ദുബായ്, കൊളംബോ, ധാക്ക, റിയാദ്, ബാങ്കോക്ക്, കാഠ്മണ്ഡു സര്‍വീസുകള്‍ ആരംഭിക്കാനാണ് സ്പൈസ് ജെറ്റിന്‍റെ പദ്ധതി, ഡൽഹി, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…