തിരുവനന്തപുരം : അയല്‍വാസിയുടെ വീട്ടില്‍ ചാരായം വില്‍പ്പന നടത്തുന്നത് എക്സൈസ് അധികൃതരെ അറിയിച്ചു എന്നാരോപിച്ച ് യുവാവിന് മര്‍ദനം. കാട്ടക്കട അമ്പലത്തിന്‍കാല കൊറ്റംപള്ളി വി എച്ച് ഭവനില്‍ ശ്രീകുമാറിനെ ആണ് കൊറ്റംപള്ളി ജംഗ്ഷനില്‍ വച്ച് അയല്‍വാസിയായ തമ്പിയുടെ മരുമകന്‍ പ്രജീഷ് ക്രൂരമായി മര്‍ദ്ദിച്ചത് .
ശ്രീകുമാറിന്റെ ഭാര്യ മഞ്ജു മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെ ഓട്ടോ ഡ്രൈവറായ ശ്രീകുമാര്‍ കൊറ്റംപള്ളി ജംഗ്ഷനില്‍ ഓട്ടോയുമായി നില്‍ക്കുമ്പോള്‍ പ്രജീഷ് ഓട്ടോയില്‍ എത്തി ചാരായ വില്‍പ്പന എക്‌സൈസിനെ അറിയിച്ചതെന്ന് ആരോപിച്ച് തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു എന്ന് പരാതിയില്‍ പറയുന്നു.
മര്‍ദ്ദനം സഹിക്കവയ്യാതെ തൊട്ടടുത്ത കടയില്‍ അഭയം പ്രാപിച്ച ഭര്‍ത്താവിനെ കടയില്‍ നിന്നും വലിച്ചിറക്കി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയം നാട്ടുകാര്‍ തടിച്ചു കൂടിയതോടെ പ്രജീഷ് അവിടെനിന്നും രക്ഷപ്പെട്ടു. നാട്ടുകാര്‍ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രജീഷ് വെകുന്നേരത്തോടു കൂടി വീട്ടിലെത്തി തന്റെ രണ്ടു പെണ്‍മക്കളെയും കൊല്ലുമെന്നും ഭീക്ഷണിപ്പെടുത്തിയതായും മഞ്ജു പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകുമാറിനെ പ്രാഥമിക ചികില്‍സക്ക് ശേഷം കാട്ടാക്കട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…