Monday, April 29, 2024
spot_img

ചാരായ മാഫിയയുടെ ഗുണ്ടാ വിളയാട്ടം: എക്‌സൈസിനെ അറിയിച്ചതിന് അയല്‍വാസിക്ക് മര്‍ദനം

തിരുവനന്തപുരം : അയല്‍വാസിയുടെ വീട്ടില്‍ ചാരായം വില്‍പ്പന നടത്തുന്നത് എക്സൈസ് അധികൃതരെ അറിയിച്ചു എന്നാരോപിച്ച ് യുവാവിന് മര്‍ദനം. കാട്ടക്കട അമ്പലത്തിന്‍കാല കൊറ്റംപള്ളി വി എച്ച് ഭവനില്‍ ശ്രീകുമാറിനെ ആണ് കൊറ്റംപള്ളി ജംഗ്ഷനില്‍ വച്ച് അയല്‍വാസിയായ തമ്പിയുടെ മരുമകന്‍ പ്രജീഷ് ക്രൂരമായി മര്‍ദ്ദിച്ചത് .
ശ്രീകുമാറിന്റെ ഭാര്യ മഞ്ജു മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെ ഓട്ടോ ഡ്രൈവറായ ശ്രീകുമാര്‍ കൊറ്റംപള്ളി ജംഗ്ഷനില്‍ ഓട്ടോയുമായി നില്‍ക്കുമ്പോള്‍ പ്രജീഷ് ഓട്ടോയില്‍ എത്തി ചാരായ വില്‍പ്പന എക്‌സൈസിനെ അറിയിച്ചതെന്ന് ആരോപിച്ച് തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു എന്ന് പരാതിയില്‍ പറയുന്നു.

മര്‍ദ്ദനം സഹിക്കവയ്യാതെ തൊട്ടടുത്ത കടയില്‍ അഭയം പ്രാപിച്ച ഭര്‍ത്താവിനെ കടയില്‍ നിന്നും വലിച്ചിറക്കി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയം നാട്ടുകാര്‍ തടിച്ചു കൂടിയതോടെ പ്രജീഷ് അവിടെനിന്നും രക്ഷപ്പെട്ടു. നാട്ടുകാര്‍ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രജീഷ് വെകുന്നേരത്തോടു കൂടി വീട്ടിലെത്തി തന്റെ രണ്ടു പെണ്‍മക്കളെയും കൊല്ലുമെന്നും ഭീക്ഷണിപ്പെടുത്തിയതായും മഞ്ജു പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകുമാറിനെ പ്രാഥമിക ചികില്‍സക്ക് ശേഷം കാട്ടാക്കട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles