ദില്ലി : പാക് ചാരസംഘടന ഐഎസ്ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയ ആൾ രാജസ്ഥാനിൽ പിടിയിൽ. സര്‍ക്കാര്‍ ജീവനക്കാരനും രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റുമായ സകുര്‍ ഖാന്‍ മംഗലിയയാണ് അറസ്റ്റിലായത്. ജയ്പൂരിൽ നിന്നാണ് ഇയാളെ രാജസ്ഥാന്‍ സിഐഡി കസ്റ്റഡിയിലെടുത്തത്.
ജയ്‌സാല്‍മീറിൽ താമസക്കാരനായിരുന്ന ഖാന്‍ നിലവില്‍ രാജസ്ഥാൻ എംപ്ലോയ്മെന്റ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഷക്കൂര്‍ ഖാന്‍ ജില്ലാ ഭരണകൂട കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിയിലായിരുന്നു.സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഖാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തെക്കുറിച്ചും ഐഎസ്ഐയുമായുള്ള ബന്ധത്തെക്കുറിച്ചും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുറച്ചുനാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണത്തിൽ ഇയാൾ 7 തവണ പാകിസ്ഥാൻ സന്ദർശിച്ചതായും കണ്ടെത്തി.

