Sunday, December 14, 2025

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ! പാളയം മഹാ ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കും; ഉണ്ണികണ്ണൻ മാർക്കും ഗോപികമാര്‍ക്കും നൽകാനായി ശ്രീകൃഷ്ണജയന്തി പ്രസാദം 10000 പാക്കറ്റുകളിൽ നിറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി ബാലഗോകുലം സംഘപരിവാർ പ്രവർത്തകർ ; ഘോഷയാത്രയുടെ തത്സമയകാഴ്ചയുമായി തത്വമയി

തിരുവനന്തപുരം : ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രത്തിലെ അഷ്ടമി ദിനമായ ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഭക്തർ. ഈ പുണ്യ ദിനത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചതായി കണക്കാക്കപ്പെടുന്നത്.

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുൻ വർഷങ്ങളിലേതു പോലെ പാളയം മഹാ ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര ആരംഭിക്കും.

ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഉണ്ണികണ്ണൻ മാർക്കും ഗോപികമാര്‍ക്കും വിതരണത്തിനായി ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി പ്രസാദമായി നൽകിയിട്ടുള്ള അപ്പവും അവലും പ്രസാദം 10000 പാക്കറ്റുകളിൽ നിറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് ബാലഗോകുലം സംഘപരിവാർ പ്രവർത്തകർ .

ജി എസ് മണി, ആർ സി ബീന എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കൈയ് മെയ് മറന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 42 വർഷമായി ഈ പുണ്യ കർമ്മം ഇവർ ചെയ്തുകൊണ്ടിരിക്കുന്നു.

പാളയം മഹാ ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയുടെ ആദ്യാവസാന നിമിഷങ്ങൾ തത്സമയമായി ലോകമെമ്പാടുമുള്ള ഭക്തർക്ക് വീക്ഷിക്കാവുന്നതാണ്.

വൈകുന്നേരം മൂന്ന് മണി മുതൽ തത്സമയക്കാഴ്ചകൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

https://bit.ly/TatwaLive

Related Articles

Latest Articles