Kerala

ജനറൽ ബിപിൻ റാവത്തിന്റെ ധീരതയെ അനശ്വരമാക്കാൻ സ്കൂളിന്റെ പേര് മാറ്റി ശ്രീശാരദാ വിദ്യാമന്ദിർ; പുതിയ അക്കാദമിക് ബ്ലോക്ക് ഗാൽവനിൽ രാജ്യത്തിന് വേണ്ടി വീര മൃത്യു വരിച്ച സൈനികർക്ക് സമർപ്പിക്കും; ചടങ്ങ് ഇന്ന് രാവിലെ 11:30 മുതൽ തത്വമയി നെറ്റ്‌വർക്കിൽ തത്സമയം

പരവൂർ: എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിറിന്റെ പുതിയ അക്കാദമിക് മന്ദിറിന്റെ ഉദ്‌ഘാടനവും സ്കൂളിന്റെ പുനർനാമകരണവും ഇന്ന് നടക്കും. വീരമൃത്യ വരിച്ച മുൻ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ധീരതയെ അനശ്വരമാക്കാൻ സ്കൂളിന്റെ പേര് ജനറൽ ബിപിൻ റാവത് സൈനിക് സംസ്‌കൃതി സ്കൂൾ എന്നാണ് പുനർ നാമകരണം ചെയ്യുന്നത്. കൂടാതെ വിദ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച ധീരരായ ഗാൽവാൻ വീരന്മാരുടെ വീര്യത്തിന് സമർപ്പിക്കും .

സ്കൂളിന്റെ പുനർനാമകരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 11.30 ന് നടക്കും. ചടങ്ങ് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും. ദേശസ്നേഹത്തിൻറെ മഹത്തായ മാതൃകയും സന്ദേശവുമായി ചടങ്ങിന്റെ തത്സമയ കാഴ്ച്ച ഒരുക്കി തത്വമയി നെറ്റവർക്ക്. ചടങ്ങ് തത്സമയം കാണാനായി ഈ ലിങ്കിൽ പ്രവേശിക്കുക http://bit.ly/3Gnvbys

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

9 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

14 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago