മാനന്തവാടി: വയനാട് കുറിച്യ സമുദായത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ ജയിക്കുന്ന ആദ്യ പെൺകുട്ടിയാണ് ശ്രീധന്യ സുരേഷ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്.
വയനാട് പൊഴുതന ഇടിയംവയലിലെ ചോർന്നൊലിക്കുന്ന വീട്ടിലേക്കാണ് ശ്രീധന്യ അഭിമാന നേട്ടം എത്തിച്ചത്. ഐഎഎസ് പരീക്ഷ വിജയിച്ച ശ്രീധന്യയുടെ വീടിന്റെ അവസ്ഥ പരിതാപകരമാണ്. ദിവസ വേതന ജോലിക്കിടെ കഠിന പ്രയത്നം ചെയ്താണ് ശ്രീധന്യ സിവിൽസർവീസ് പരീക്ഷയിൽ എല്ലാ മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കിയത്.
കാലിക്കറ്റ് സർവകലാശായിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദധാരിയാണ് ശ്രീധന്യ. ഇടിയംവയൽ കോളനിയിലെ സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.
മുഖ്യമന്ത്രിയും ഗവർണറുമടക്കം നിരവധി പേരാണ് ഇതിനോടകം ശ്രീധന്യക്ക് ആശംസകൾ അറിയിച്ചത്. ശ്രീധന്യയെ കൂടാതെ ആര്‍ ശ്രീലക്ഷ്മി(29), രഞ്ജിനാ മേരി വര്‍ഗീസ് (49), അര്‍ജുന്‍ മോഹന്‍(66) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…