Friday, January 2, 2026

പോലീസ് നടപടി ഉചിതം; ഗോവിന്ദചാമിമാര്‍ ഇനിയും ഉണ്ടാകാന്‍ പാടില്ല: പൊലീസിനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം:ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. മനഃപൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായെന്ന് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി. ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ലെന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles