തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിലുണ്ട്.
സ്ത്രീ സുരക്ഷ മുൻനിർത്തി വനിതാ മതിൽ അടക്കം കെട്ടിയ ചരിത്രമുള്ള ഇടതുപക്ഷ സർക്കാർ ഇത്രയും വലിയ ഒരു ഗുരുതരാരോപണം രഞ്ജിത്തിനെതിരെ ഉയർന്നിട്ടും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് ആദ്യഘട്ടങ്ങളിൽ ആവശ്യപ്പെട്ടില്ല. മറിച്ച് ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത്തിനെ സംരക്ഷിച്ചു പോകുവാൻ ആയിരുന്നു സർക്കാരിന്റെ ശ്രമം. സാംസ്കാരിക വകുപ്പ് മന്ത്രിയായ സജി ചെറിയാൻ നടത്തിയ പ്രസ്താവനകളിൽ അടക്കം ഇക്കാര്യം പകൽപോലെ വ്യക്തമായിരുന്നു. പരാതി കിട്ടിയാൽ മാത്രം നടപടിയെടുക്കാമെന്നായിരുന്നു സർക്കാർ നിലപാട്. ഒടുവിൽ രഞ്ജിത്തിനെതിരായ വിമർശനം ഒരു ഘട്ടത്തിൽ സർക്കാരിനെതിരായ വിമർശനമായി മാറിയപ്പോൾ മാത്രമാണ് ഒടുവിൽ രഞ്ജിത്തിന്റെ രാജി സംഭവിക്കുന്നത്.
“താന്‍ ഒരു കുറ്റകൃത്യമാണ് വെളിപ്പെടുത്തിയത്. സാധാരണ നിലയില്‍ കേസെടുക്കുന്നതിന് എഴുതി തയാറാക്കിയ പരാതിയുടെ ആവശ്യമില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശം. എന്നാല്‍ എഴുതി തയാറാക്കിയ പരാതിയില്ലാതെ കേസെടുക്കാന്‍ കഴയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നത്” ശ്രീലേഖ പറഞ്ഞു.
പരാതി നല്‍കുന്നില്ലെന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞത്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ശേഷം തനിക്കെതിരായ ആരോപണത്തില്‍ പരാതി നല്‍കുമെന്ന് രഞ്ജിത്ത് ശബ്ദ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.

