Friday, December 19, 2025

അച്ഛന്റെ ഓർമ്മകൾക്ക് കണ്ണീർ പ്രണാമം; വധുവായി വീണ്ടും ഒരുങ്ങി ശ്രീലക്ഷ്മി കതിർമണ്ഡപത്തിലേക്ക്, വിവാഹം ഇന്ന്

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ വിവാ​ഹം ഇന്ന്. ശിവ​ഗിരി അമ്പലത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ. താലികെട്ടിന് ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജു കൊല്ലപ്പെട്ടത്. വിവാഹ അഭ്യർത്ഥന നിരസിച്ച നെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശ്രീലക്ഷ്മിക്ക് വരേണ്ടുന്ന ആപത്താണ് അച്ഛൻ നേരിട്ടത്. കുടുംബം ഒന്നടങ്കം കണ്ണീരിലാണ്. ഈയൊരു സാഹചര്യത്തിലാണ് അച്ഛന്റെ ഓർമകൾക്ക് മുന്നിൽ പൂക്കൾ സമർപ്പിച്ച് വധുവായി വീണ്ടും ശ്രീലക്ഷ്മി ഒരുങ്ങുന്നത്.

അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജുവിന് അടിയേറ്റത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles