Spirituality

ലണ്ടനില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഉയരുന്നു; നിര്‍മ്മാണ സംരംഭത്തിന് ശ്രീഗുരുവായൂരപ്പന്റെ തിരുനടയില്‍ തുടക്കം; ചടങ്ങിൽ പങ്കെടുത്ത് നടൻ സുരേഷ് ഗോപിയും

ലണ്ടനിലും ശ്രീഗുരുവായൂരപ്പന്റെ ക്ഷേത്രം ഉയരുന്നു. ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് രൂപീകരിച്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ബ്രഹ്മര്‍ഷി മോഹന്‍ജിയുടെ മോഹന്‍ജി ഫൗണ്ടേഷന്‍ യു.കെ. യും സംയുക്തമായി നിര്‍മ്മിക്കുവാന്‍ പോകുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മ്മാണ സംരംഭത്തിന് ശ്രീഗുരുവായൂരപ്പന്റെ തിരുനടയില്‍ തുടക്കം കുറിച്ചു.

ദീപസ്തംഭത്തിനു സമീപം നടന്ന ലളിതമായ ചടങ്ങില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ബ്രോഷര്‍ പ്രകാശനം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ ഒരു പിടി മണ്ണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിനിധിയ ജയലത ഹരിദാസിന് കൈമാറി. ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്കുള്ള ക്ഷേത്രം തന്ത്രിയുടെ പണക്കിഴി നടൻ സുരേഷ് ഗോപി സ്വീകരിച്ച് ജയലതക്ക് കൈമാറി.

ബ്രഹ്മശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ദേവദാസ് നമ്പൂതിരിപ്പാട് മോഹന്‍ജി ഫൗണ്ടേഷന്‍ ഡടഅ പ്രതിനിധി സംഗീത് ജയന്തന്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രതിനിധി പ്രശാന്ത് വര്‍മ്മ, അനില ദേവദാസ്, മോഹന്‍ജി ഫൗണ്ടേഷന്‍ പ്രതിനിധി രാധ അമ്പാട്ട്, തെക്കുംമുറി ഹരിദാസിന്റെ മക്കള്‍ വിനോദ് ഹരിദാസ്, നിലേഷ് ഹരിദാസ്, മറ്റു കുടുംബാംഗങ്ങള്‍, സുധ പുതുമന, ക്ഷണിക്കപ്പെട്ട മറ്റു വിശിഷ്ടാഥിതികള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജി.കെ. പ്രകാശന്‍, ബാല ഉള്ളാട്ടില്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നൽകി.

anaswara baburaj

Recent Posts

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

2 mins ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

3 mins ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

35 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

42 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

57 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

1 hour ago