International

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ശ്രീലങ്ക; കടലാസും മഷിയും പോലും കിട്ടാനില്ല; പരീക്ഷകളെല്ലാം റദ്ദാക്കി സ്കൂളുകൾ

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ശ്രീലങ്ക(Sri Lanka Economic Crisis). 1948 സ്വാതന്ത്ര്യം ലഭിച്ച ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഏഷ്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവും ഒത്തിണങ്ങിയ ഇടം. ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലായിരുന്ന ലങ്ക വലിയ പ്രതിസന്ധിയെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്.

ഇന്ത്യയുടെ കണ്ണീരെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മുത്തെന്നും ഏറെ വിശേഷിപ്പിക്കപ്പെട്ട രാജ്യം. 25,330 ചതുരശ്ര മൈല്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു കുഞ്ഞന്‍ രാജ്യമാണ് ശ്രീലങ്ക. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി.വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥ.

ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. വിലക്കയറ്റം രൂക്ഷമായി. തൊടുന്നതിനെല്ലാം തീപിടിച്ച വില. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഏറ്റവുമധികം വില. പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും ധാന്യങ്ങളുടെയും പോലും വില കുതിച്ചുയരുകയാണ്. അതേസമയം കടലാസും മഷിയുമില്ലാത്തതിനാല്‍ അച്ചടി മുടങ്ങിയതിനെ തുടര്‍ന്ന് ശ്രീലങ്കയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ദശലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ് പരീക്ഷ മുടങ്ങാന്‍ ഇടയാക്കിയത്. എന്നാൽ 2013 ന് ശേഷം ഇതാദ്യമായാണ് ലങ്കയില്‍ ഭക്ഷ്യോത്പനങ്ങളുടെ വിലയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നത്. മരുന്നുകള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമം നേരിടുന്നുണ്ട്.

രാജ്യത്ത് അഞ്ച് മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഇന്ധനക്ഷാമത്തിന് വഴിതെളിച്ചു. എല്ലാ ഉത്പനങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. കരുതല്‍ വിദേശ നാണ്യം ഇടിഞ്ഞതോടെ ഇറക്കുമതിയും നിലച്ചു. കോവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നത് ലങ്കന്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടി. തുടങ്ങിവച്ച മെഗാപ്രൊജക്ടുകളിലായിരുന്നു പ്രതീക്ഷകള്‍ അത്രയും. എന്നാല്‍ പ്രൊജക്ടുകള്‍ പലതും നഷ്ടത്തിലായതോടെ എല്ലാം താളംതെറ്റി. വാങ്ങിക്കൂട്ടിയ പണത്തിന്റെ പലിശ അടയ്ക്കാന്‍ പിന്നെയും പിന്നെയും കടംവാങ്ങി. കോടിക്കണക്കിന് ഡോളര്‍ രൂപയുടെ കടം പെരുകി. കയറ്റുമതി, ഇറക്കുമതി അസന്തുലിതാവസ്ഥയാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. പെട്രോളിനും മണ്ണെണ്ണയ്ക്കും വേണ്ടി പൊരിവെയിലില്‍ നാല് മണിക്കൂര്‍ വരിനിന്ന രണ്ട് വയോധികര്‍ കുഴഞ്ഞുവീണ് മരിച്ചത് പ്രതിസന്ധിക്കിടെയുണ്ടായ കണ്ണീര്‍ക്കാഴ്ചയായി മാറി. ശ്രീലങ്കയ്ക്ക് 9.6 ബില്യണ്‍ ഡോളര്‍ വായ്പ ഈ വര്‍ഷം മാത്രം തിരിച്ചടയ്ക്കണം.

ഖജനാവിലുള്ളത് 2.3 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ ശേഖരം മാത്രമാണ്. പന്ത്രണ്ട് മാസത്തിനിടെ ചൈനയ്ക്ക് മാത്രം നല്‍കാനുള്ളത് മൂന്ന് ബില്യണ്‍ ഡോളറാണ്. പണം തിരിച്ചുനല്‍കാന്‍ ശ്രീലങ്ക ചൈനയോട് സമയം നീട്ടിച്ചോദിച്ചെങ്കിലും കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല. അതേസമയം വഷളായിക്കൊണ്ടിരിക്കുന്ന വിദേശ കട പ്രതിസന്ധി പരിഹരിക്കുന്നതിനും ബാഹ്യ കരുതല്‍ ധനം വര്‍ദ്ധിപ്പിക്കുന്നതിനും ഐഎംഎഫ് സഹായം തേടുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു.

Anandhu Ajitha

Recent Posts

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

52 minutes ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

2 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

3 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

3 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

3 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

3 hours ago