Kerala

ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കാൻ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഒരുങ്ങുന്നു; ചിങ്ങം ഒന്ന് മുതൽ ദർശനക്രമത്തിൽ അടിമുടി മാറ്റം; തീരുമാനം ക്ഷേത്ര ഭരണസമിതിയുടേത്

തിരുവനന്തപുരം: ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കാൻ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഒരുങ്ങുന്നു. ക്ഷേത്രത്തിൽ ചിങ്ങം ഒന്ന് മുതൽ ദർശനക്രമത്തിൽ അടിമുടി മാറ്റം. ദർശനക്രമം വഴി ഭക്തർക്ക് പ്രദക്ഷിണം പൂർണ്ണമാക്കാൻ സാധ്യമല്ലാത്തതിനാലും, ഭക്തർക്ക് കൂടുതൽ സുഗമമായ ദർശന സൗകര്യം ഏർപ്പെടുത്തുന്നതിനുമാണ് പുതിയ ദർശന ക്രമത്തിന് ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്. തെക്ക് ഭാഗത്ത് കുലശേഖരമണ്ഡപത്തിന് അരികിലൂടെ അകത്തെ കിഴക്കേ നടയിൽ പ്രവേശിച്ച് നരസിംഹ മൂർത്തിയെ വണങ്ങി ഭഗവാന്റെ ശിരസ്സ് ഭാഗത്ത് കൂടി ഒറ്റക്കൽ മണ്ഡപത്തിൽ പ്രവേശിച്ച് പാദഭാഗത്ത് കൂടി തൊഴുതിറങ്ങുന്നതാണ് നിലവിലെ രീതി

കിഴക്ക് ഭാഗത്ത് നിന്നും വരുന്ന പൊതുവായ ക്യു ആലുവിളക്ക് ചുറ്റി വടക്ക് ഭാഗത്ത് കൂടി പ്രവേശിച്ച് ശ്രീരാമ ദേവനെ തൊഴുത് വിഷ്വക് സേന മൂർത്തിയുടെ മുന്നിലൂടെ ഭഗവാന്റെ പാദഭാഗത്ത് ഒറ്റക്കൽ മണ്ഡപത്തിൽ പ്രവേശിച്ച് ശിരസ്സ് ഭാഗം വണങ്ങി പടികെട്ടിറങ്ങി നരസിംഹ മൂർത്തിയെ തൊഴുത് ശ്രീകോവിലിന് പിന്നിലൂടെ പ്രദക്ഷിണമായി വടക്കേ നടവഴി പുറത്തിറങ്ങുന്നതാവും പുതിയ ദർശന ക്രമം.

B4 Admin

Recent Posts

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

2 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

2 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

4 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

5 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

5 hours ago