srilanka
സാമ്പത്തികപ്രതിസന്ധി രൂക്ഷമായി അനുഭവപ്പെടുന്ന ശ്രീലങ്കയ്ക്ക് വീണ്ടും സഹായം നൽകി ഇന്ത്യ. ഭക്ഷണവും മരുന്നും ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കുവേണ്ടി ഒരു ബില്യണ്‍ ഡോളര്‍ കൂടിയാണ് ഇന്ത്യ വായ്പയായി നല്കാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 50 കോടി ഡോളര്‍ രാജ്യത്തിന് വായ്പ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ വീണ്ടും സാമ്പത്തിക സഹായം നൽകുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനം ഉണ്ടായത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ ശ്രീലങ്കയിലെത്തിയത്.
ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജ്യത്തിന്റെ ഈ പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് ഇന്ത്യയോട് നന്ദി അറിയിച്ച് പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പ് ഇറക്കി. തങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കുന്നതുള്‍പ്പടെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സെയെ സന്ദര്‍ശിച്ചുവെന്നും അതില്‍ സന്തോഷമുണ്ടെന്നും ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
ശ്രീലങ്കയുടെ ഉന്നതനേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള ഏഴു രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ എക്കണോമിക് കോ ഓപ്പറേഷന്‍ (ബിംസ്‌റ്റെക്) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമായി ഇന്നലെയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശ്രീലങ്കയില്‍ എത്തിയത്. ബുധനാഴ്ച നടക്കുന്ന ഉച്ചകോടിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യും.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…