മൂന്നാര്‍: മൂന്നാറിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ എ.രാജ എംഎല്‍എയ്ക്ക് പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലക്ക് മാറ്റി. പൊതുജനങ്ങളുടെ യാത്ര തടയാൻ റോഡിലേക്ക് ഇറങ്ങിയ സമരക്കാരെ പോലീസ് തടഞ്ഞതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
11 മണിയോടെയാണ് സംഭവം അരങ്ങേറിയത്. മൂന്നാര്‍ ടൗണില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗം നടന്നിരുന്നു. ആ സമയം അതുവഴി പോയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടയാന്‍ ശ്രമം നടത്തി. തുടര്‍ന്ന് പോലീസ് വാഹനം തടയാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്.
പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നത് കണ്ട എ. രാജ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും എ.രാജക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. അദ്ദേഹം തറയില്‍ വീണു എന്നാണ് വിവരം. അതേസമയം, പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റുവെന്നാരോപിച്ച് എംഎല്‍എ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…