കൊളംബോ: ശ്രീലങ്കയില്‍ മുഖം മറച്ചുള്ള ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കത്തോലിക്ക പള്ളികള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഈസ്റ്റര്‍ദിന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുഖംമൂടി ശിരോവസ്ത്രം ഉപയോഗിക്കുന്നതിനെയാണ് വിലക്കിയിരിക്കുന്നത്. സ്ഫോടകവസ്തുക്കളുമായി കൂടുതല്‍ ഭീകരര്‍ ഇപ്പോഴും സജീവമായി രാജ്യത്തിനുള്ളിലുണ്ടെന്ന് അമേരിക്കന്‍ എംബസി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളിലെ പരസ്യ ദിവ്യബലി അര്‍പ്പണം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഞായറാഴ്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അദ്ദേഹത്തിന്റെ വസതിയിലെ സ്വകാര്യ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലി രാജ്യവ്യാപകമായി ടിവിയില്‍ സംപ്രേഷണം ചെയ്തു.
ടിവിയില്‍ സംപ്രേഷണം ചെയ്ത ദിവ്യബലിയില്‍ വിശ്വാസികള്‍ വീടുകളിലിരുന്നു ഭക്തിപൂര്‍വം പങ്കെടുത്തു. ദിവ്യ ബലിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്സെ തുടങ്ങിയ പ്രമുഖര്‍ സം ബന്ധിച്ചു. ഇതിനിടെ, സ്ഫോടനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 106 ആയി. തമിഴ് ഭാഷാ അധ്യാപകനും സ്കൂള്‍ പ്രിന്‍സിപ്പലും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…