Kerala

റാന്നിയിൽ ഒരുങ്ങുന്നത് ശ്രീമത് അയ്യപ്പ ഭാഗവത മഹാസത്രം; നവംബർ 17 മുതൽ 41 ദിവസം, സ്വാഗതസംഘം യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റാന്നി അയ്യപ്പ ടൂറിസ്റ്റുഹോമിൽ

റാന്നി: കലിയുഗ വരദനായ അയ്യപ്പ സ്വാമിയെപ്പറ്റി ആഴത്തിൽ അറിയുവാനും, ശബരിമല ആചാര അനുഷ്ടാനങ്ങളും, വ്രതനിഷ്ഠയും ആചാരങ്ങൾ തെറ്റിക്കാതെ ശരിയായ അർഥത്തിൽ ഭാവി വാഗ്ദാനങ്ങളായ കുട്ടികളിലും, ഭക്തരിലും പരമാവധി എത്തിക്കുന്നതിനായി അയ്യപ്പ സ്വാമിയുടെ മടിത്തട്ടായ റാന്നിയിൽ, അയ്യപ്പ സ്വാമിയുടെ പാദസ്പർശമേറ്റ തിരുവാഭരണ പാതയിലെ കുത്തുകല്ലുംപടി മണികണ്ഠൻ ആൽത്തറയുടെ സമീപം ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രം സംഘടിപ്പിക്കുന്നു.

1198 വൃശ്ചികം ഒന്ന് മുതൽ 41 ദിവസം (2022 നവംബർ 17 മുതൽ ) നീണ്ടു നിൽക്കുന്ന മഹാസത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. പന്തളം രാജകുടുംബത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ആചാരങ്ങൾക്ക് മുൻ‌തൂക്കം നൽകി അയ്യപ്പ സത്രം സംഘടിപ്പിക്കണമെന്ന തീരുമാനമെടുത്തത്. തങ്ക അങ്കിയും, തിരുവാഭരണ പേടകങ്ങളും റാന്നി താലൂക്കിൽ ആദ്യമേ സംഗമിക്കുന്ന ഭൂമിയാണ് മണികണ്ഠൻ ആൽത്തറ. സത്രത്തോട് അനുബന്ധിച്ചു നടക്കുന്ന പ്രധാനപ്പെട്ട മഹാ നവഗ്രഹ യജ്ഞവും, മഹാ നവഗ്രഹ ഹോമവും, സംഗീത അർച്ചനയോടുകൂടിയ ശ്രീചക്ര നവാഹരണ പൂജയും, ഒരു മണ്ഡലകാലം( 41 ദിവസവും) നീണ്ടുനിൽക്കുന്ന ശനീശ്വരപൂജയും, ശനിദോഷ നിവാരണ യജ്ഞവും ഈ സത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹോമങ്ങളും, പൂജകളുമാണ്.

ഏറ്റവും പ്രസിദ്ധനായ കോഴിക്കോട് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലും, ശബരിമല മുൻ മേൽശാന്തിമാർ ഉൾപ്പടെ താന്ത്രിക ആചാര്യൻമാരുടെയും ഒരു നിരതന്നെയാണ് ഈ യാഗങ്ങൾക്ക് നേതൃത്വമേകുന്നത്. ശ്രീമത് അയ്യപ്പ ഭാഗവത സത്രത്തിന് ഭാഗവതാചാര്യൻ അഡ്വ :ശ്രീ പി ആർ രാമനാഥന്റെ ശിഷ്യൻശ്രീ ശബരിനാഥും സംഘവുമാണ് നേതൃത്വമേകുന്നത്. പന്തളം കൊട്ടാരവും,ശബരിമല തന്ത്രിവര്യൻമാരും, പ്രസിദ്ധ സിനിമ നടനും ഭരത് അവാർഡ് ജേതാവുമായ ശ്രീ സുരേഷ് ഗോപിയും രക്ഷാധികാരിയുമായിട്ടുള്ള വലിയ ഒരു ആദ്ധ്യാത്മിക നിരതന്നെ ഈ മഹാ സത്രത്തിനു നേതൃത്വമേകുന്നുണ്ട്. ശബരിമലഅയ്യപ്പ സ്വാമിയുടെ ആചാരങ്ങൾ അണുവിടതെറ്റിക്കാതെ പാലിച്ചുപോരുകയും, നടപ്പാക്കുകയും ചെയ്യുന്ന അമ്പലപ്പുഴ, ആലങ്ങാട്, പേട്ടസംഘങ്ങൾ, തലപ്പാറമല, ഗുരുതി, നായാട്ടുവിളി, ചീരപ്പൻചിറ, തിരുവാഭരണ വാഹകർ, പല്ലക്ക് വാഹകർ, കാവടി സംഘം, മണർകാട് സംഘം, എരുമേലി പുത്തൻ വീട്, പറകൊട്ടിപാട്ട്, സർപ്പ പാട്ട്, ശാസ്ത്താംപാട്ട്, കൊച്ചുകടുത്ത തുടങ്ങി ആചാരവുമായി ബന്ധപ്പെട്ടവർ എല്ലാം സത്രവേദിയിൽ അനുഗ്രഹവുമായി എത്തും.

കൂടാതെ ശബരിമലയുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരം, തന്ത്രി മുഖ്യൻമാർ, സന്യാസി ശ്രേഷ്ഠൻമാർ, കേരളത്തിലെ അഞ്ചു ദേവസ്വം ബോർഡ് പ്രസിഡന്റുംമാർ ,അംഗങ്ങൾ,കേരളമുൾപ്പെടെ വിവിധ സംസ്ഥാനത്തെ ദേവസ്വം മന്ത്രിമാർ,ഗുരു സ്വാമിമാർ, പ്രശസ്ത സിനിമാതാരങ്ങൾ, മത മേലധ്യക്ഷൻമാർ, രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

Meera Hari

Recent Posts

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

22 mins ago

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

1 hour ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

2 hours ago

ജസ്ന തിരോധാന കേസ് ! പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു ; സീൽ ചെയ്ത കവർ സ്വീകരിച്ച് കോടതി

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമാണ് പിതാവ്…

2 hours ago