Friday, October 23, 2026

പത്തനംതിട്ടയിൽ വാഹനാപകടം; ശബരിമല തീർഥാടകരുടെ വാഹനം മിനിലോറിയുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടം. ശബരിമല തീർഥാടകരുടെ വാഹനം മിനിലോറിയുമായി കൂട്ടിയിടിച്ചു. ശബരിമല ദർശനം കഴിഞ്ഞു വരവേ ഇവർ സഞ്ചരിച്ച ഇന്നോവ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഒരു കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും പരിക്കേറ്റു. ലോറി ഡ്രൈവർക്കും പരിക്ക് ഏറ്റിട്ടുണ്ട്. ഉടൻ തന്നെ എല്ലാവരേയും പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Related Articles

Latest Articles