തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി. ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇതിനായി അധിക ചോദ്യങ്ങൾ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ കൂൾ ഓഫ് ടൈം അനുവദിക്കും.ജനുവരി ഒന്ന് മുതലുള്ള ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തും. മാർച്ച് 16 വരെ ക്ലാസുകൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏതെല്ലാം പാഠഭാഗമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളിൽ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നൽകും.
അതേസമയം സംസ്ഥാനത്ത് എസ്എസ്എൽസി , ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ നടത്താനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷകൾ നടത്തുക. ഇതിനായുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ നടത്തും. പ്രാക്‌ടിക്കൽ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്നവർക്ക് ജനുവരി ഒന്നുമുതൽ സ്‌കൂളുകളിൽ പോയി തയ്യാറെടുപ്പുകൾ നടത്തി തുടങ്ങാം. കുട്ടികൾക്ക് പാഠ്യഭാഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സ്കൂൾ തലത്തിൽ ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. കേളേജ് തലത്തിൽ, അവസാന വർഷ ബിരുദ-ബിരുദാനന്തര ക്ളാസുകൾ ജനുവരി ആദ്യവാരം തുടങ്ങും.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…