Monday, May 13, 2024
spot_img

പരീക്ഷ ഇനി എന്തെളുപ്പം, ചോദ്യങ്ങളും തെരഞ്ഞെടുക്കാം; ഇതാ മാർഗ്ഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി. ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇതിനായി അധിക ചോദ്യങ്ങൾ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ കൂൾ ഓഫ് ടൈം അനുവദിക്കും.ജനുവരി ഒന്ന് മുതലുള്ള ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തും. മാർച്ച് 16 വരെ ക്ലാസുകൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏതെല്ലാം പാഠഭാഗമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളിൽ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നൽകും.

അതേസമയം സംസ്ഥാനത്ത് എസ്എസ്എൽസി , ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ നടത്താനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷകൾ നടത്തുക. ഇതിനായുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ നടത്തും. പ്രാക്‌ടിക്കൽ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്നവർക്ക് ജനുവരി ഒന്നുമുതൽ സ്‌കൂളുകളിൽ പോയി തയ്യാറെടുപ്പുകൾ നടത്തി തുടങ്ങാം. കുട്ടികൾക്ക് പാഠ്യഭാഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സ്കൂൾ തലത്തിൽ ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. കേളേജ് തലത്തിൽ, അവസാന വർഷ ബിരുദ-ബിരുദാനന്തര ക്ളാസുകൾ ജനുവരി ആദ്യവാരം തുടങ്ങും.

Related Articles

Latest Articles