ദില്ലി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. കിഴക്കന്‍ ലഡാക്കില്‍ ബുധനാഴ്ച മുഴുവന്‍ നീണ്ടുനിന്ന ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിച്ചതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സൈനികര്‍ ബുധനാഴ്ച രാവിലെ പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ചൈനീസ് സൈനികര്‍ അവരെ തടഞ്ഞുവെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളും ചെറിയ രീതിയിലുള്ള സംഘര്‍ഷവും ഉണ്ടായി. പ്രദേശത്തേക്ക് ഇരു രാജ്യങ്ങളും കൂടുതല്‍ ആളുകളെ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ടിബറ്റ് മുതല്‍ ലഡാക്ക് വരെ നീളുന്ന തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടെന്നും നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് നിലവിലുള്ളതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫ്ളാഗ് ചര്‍ച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിനുമുമ്പും ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് ചുറ്റും ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2017 ആഗസ്റ്റില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും ബുധനാഴ്ച നടന്നതുപോലെ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഓഫീസര്‍മാര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…