ഈ തിരഞ്ഞെടുപ്പിൽ ദേശിയ തലത്തിൽ അമേഠിയും വാരാണാസിയുമാണ് ശ്രദ്ധ ആകർഷിക്കുന്നതെങ്കിൽ കേരളത്തെ സംബന്ധിച്ചിടത്തോളം താര പരിവേഷമുള്ള മണ്ഡലമാണ് പത്തനംതിട്ട. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ ഉഹാപോഹങ്ങൾക്കൊടുവിൽ പത്തനംതിട്ടയിലെ രാഷ്ട്രീയ ചിത്രം വ്യക്തമാകുമ്പോൾ കേരളത്തിന് പുറമെ ദേശിയ തലത്തിലും പത്തനംതിട്ട ശ്രദ്ധ പിടിച്ച് പറ്റുന്നു. സിറ്റിംഗ് എംപിയായ ആന്റോ ആന്റണിക്കും എം എൽ എ കൂടിയായ വീണ ജോർജിനും പുറമെ ബിജെപി സ്ഥാനാർഥിയായി കെ സുരേന്ദ്രനും കൂടി അങ്കത്തട്ടിൽ ഇറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് പത്തനംതിട്ട വേദിയാകുന്നത്.






