Monday, December 15, 2025

ഭാരതത്തിൽ സ്റ്റാർലിങ്ക് ഉടൻ പ്രവർത്തനം ആരംഭിക്കും ! ഗ്രാമീണ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ഇലോൺ മസ്‌ക്

ദില്ലി : കുറഞ്ഞ ചെലവിൽ കൂടുതൽ വേഗതയിൽ ഇൻ്റർനെറ്റ് സേവനം നൽകുന്ന തൻ്റെ സ്ഥാപനമായ സ്റ്റാർലിങ്ക് ഭാരതത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. നിലവിൽ 150 രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സേവനം ലഭ്യമാണ്.
നിക്ഷേപകനും സംരംഭകനുമായ നിഖിൽ കാമത്തുമായുള്ള 'പീപ്പിൾ ഓഫ് ഡബ്ല്യുടിഎഫ്'പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗവും കുറഞ്ഞ ലേറ്റൻസിയുമുള്ള കണക്റ്റിവിറ്റി ലോകമെമ്പാടും എത്തിക്കുന്ന, ആയിരക്കണക്കിന് ലോ-എർത്ത്-ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്കിൻ്റെ ശക്തിയെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു.

ഉപഗ്രഹങ്ങൾ തമ്മിൽ ലേസർ കണ്ണികൾ ഉള്ളതിനാൽ, അത് ഒരുതരം ലേസർ വലയം) രൂപപ്പെടുത്തുന്നു. ഫൈബർ കേബിളുകൾ പോലുള്ള കേബിളുകൾ തകരുകയോ മുറിയുകയോ ചെയ്താൽ പോലും, ഉപഗ്രഹങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താനും കണക്റ്റിവിറ്റി നൽകാനും കഴിയും,” മസ്‌ക് വിശദീകരിച്ചു.

പരമ്പരാഗത ഭൂസ്ഥിര ഉപഗ്രഹങ്ങൾ (Geostationary Satellites) 36,000 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുമ്പോൾ, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഏകദേശം 550 കിലോമീറ്റർ മാത്രം ഉയരത്തിലാണ് ഭ്രമണം ചെയ്യുന്നത്. ഇത് വേഗത്തിലുള്ള പ്രതികരണ സമയംസാധ്യമാക്കുന്നു.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സ്റ്റാർലിങ്ക് വഹിക്കുന്ന പങ്കിനെക്കുറിച്ചും മസ്‌ക് എടുത്തുപറഞ്ഞു. പ്രളയം, തീപിടിത്തം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ പലപ്പോഴും ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറിന് കേടുപാടുകൾ സംഭവിക്കുന്നു. എന്നാൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ തുടർന്നും പ്രവർത്തിക്കും. ദുരന്ത സാഹചര്യങ്ങളിൽ സ്റ്റാർലിങ്ക് സൗജന്യ ഇൻ്റർനെറ്റ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ റെഡ് സീ കേബിളുകൾ മുറിഞ്ഞപ്പോഴും സ്റ്റാർലിങ്ക് തടസ്സമില്ലാതെ പ്രവർത്തിച്ചത് മസ്‌ക് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

നഗരങ്ങളിൽ ഓരോ കിലോമീറ്റർ അകലത്തിലും മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളിൽ ടവറുകൾ കാര്യക്ഷമമല്ലാത്ത അവസ്ഥയുണ്ട്. ഫൈബർ ഒപ്റ്റിക് കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള വലിയ ചെലവ് കാരണം ഉൾഗ്രാമങ്ങളിൽ മോശം ഇൻ്റർനെറ്റ് ലഭ്യതയാണ് ഉണ്ടാകുന്നത്.
അതുകൊണ്ട് തന്നെ, നിലവിലുള്ള ടെലികോം കമ്പനികൾക്ക് സ്റ്റാർലിങ്ക് ഒരു പൂരകമാണ്, അല്ലാതെ എതിരാളിയല്ല. ഏറ്റവും കുറഞ്ഞ സേവനം ലഭിക്കുന്നവർക്കാണ് ഇത് സേവനം നൽകുന്നത്,” അദ്ദേഹം പറഞ്ഞു.

ടെസ്‌ല മേധാവി കൂടിയായ മസ്‌ക്, ഉയർന്ന ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ ശക്തമായ പ്രാദേശിക നെറ്റ്uവർക്ക് ദാതാക്കളുള്ളിടത്ത്, സ്റ്റാർലിങ്കിന് മത്സരിച്ച് കാര്യക്ഷമമാക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകി. “ഒരുകിലോമീറ്റർ അകലെയുള്ള എന്തിനേയും തോൽപ്പിക്കാൻ ഫിസിക്സ് ഞങ്ങളെ അനുവദിക്കുന്നില്ല,” മസ്‌ക് വിശദീകരിച്ചു. എങ്കിലും, നഗരപ്രദേശങ്ങളിൽ ഫൈബർ ലഭ്യമല്ലാത്ത 1-2 ശതമാനം ഉപയോക്താക്കളെ സ്റ്റാർലിങ്കിന് ഇപ്പോഴും സഹായിക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles