കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇതര ലിവിങ് സര്‍വീസ് ദാതാക്കളായ അള്‍സര്‍വ് ടെക് സ്റ്റാര്‍ട്ടപ്പ് സേവനം ഇനി മുതല്‍ കൊച്ചിയിലും ലഭ്യമാകും. ചെന്നൈ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് വിപുലീകരണത്തിന്റെ ഭാഗമായാണ് കൊച്ചിയിലും സേവനം ആരംഭിച്ചത്. പ്രായമായവര്‍ക്ക് വേണ്ടി വീടുകള്‍ കേന്ദ്രീകരിച്ചുള്ള സേവനങ്ങളാണ് അള്‍സര്‍വ് നടത്തുക. 750 ല്‍പരം കുടുംബങ്ങളാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഹോം കെയര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.
സേഫ്റ്റി ആന്റ് സെക്യൂരിറ്റി,ഹൗസ് കീപ്പിങ് ആന്റ് മെയിന്റനന്‍സ്,ഫുഡ് ആന്റ് കാറ്ററിങ് ,ഹെല്‍ത്ത് കെയര്‍ ,മെഡിക്കല്‍ ആന്റ് കണ്‍സേജ് സേവനങ്ങളാണ് നല്‍കുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഹൗസ് കീപ്പിങ് ആന്റ് മെയിന്റനന്‍സും ഹെല്‍ത്ത് കെയര്‍ ആന്റ് മെഡിക്കല്‍ സേവനങ്ങളും മാത്രമാണ് കൊച്ചിയില്‍ ആദ്യഘട്ടത്തില്‍ നല്‍കുക. പിന്നീട് മുഴുവന്‍ സര്‍വീസുകളും വ്യാപിപ്പിക്കും. നിലവില്‍ ഇരുപതോളം വളണ്ടിയര്‍മാരുമായി അള്‍സര്‍വ് പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്.കോവിഡ് ആരംഭിച്ച ശേഷം ഉപയോക്താക്കളുടെ എണ്ണത്തില്‍ അഞ്ഞൂറ് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്നൂറിലേറെ ഉപയോക്താക്കള്‍ക്ക് കോവിഡ് ദുരിതാശ്വാസം എത്തിക്കാനും അള്‍സര്‍വിന് സാധിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…