Featured

മുഴുപ്പട്ടിണിയില്‍ ലോകത്ത് 11.3 കോ​ടി ​മ​നു​ഷ്യ​ര്‍; പട്ടിണിയുടെ പിടിയിലാകുന്നവരുടെ എണ്ണം വർഷം തോറും വർധിക്കുന്നതായി യു എൻ യൂറോപ്യൻ യൂണിയൻ സർവ്വേ റിപ്പോർട്ട്

ലോ​ക​ത്ത്​ 53 രാ​ജ്യ​ങ്ങ​ളി​​ലാ​യി 11.3 കോ​ടി ​മ​നു​ഷ്യ​ര്‍ കൊ​ടും​പ​ട്ടി​ണി​യു​ടെ പിടിയിലെന്നു റിപ്പോർട്ട്. യു.​എ​ന്നും യൂ​റോ​പ്യ​ന്‍ യൂണിയനും സം​യു​ക്​​ത​മാ​യി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്. പ​ട്ടി​ണി വേ​ട്ട​യാ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ വ​ര്‍​ഷ​വും കു​ത്ത​നെ ഉ​യ​രു​ക​യാ​ണെ​ന്നും ദ​രി​ദ്ര രാ​ജ്യ​ങ്ങ​ള്‍ കൂ​ടു​ക​യാ​ണെ​ന്നും ‘ആ​ഗോ​ള ഭ​ക്ഷ്യ പ്ര​തി​സ​ന്ധി റി​പ്പോ​ര്‍​ട്ട്​- 2019’ സര്‍വേ വ്യ​ക്​​ത​മാ​ക്കു​ന്നു.

മൂ​ന്നു വ​ര്‍​ഷ​മാ​യി 10 കോ​ടി​യി​ലേ​റെ പേ​ര്‍ കൊ​ടും പ​ട്ടി​ണി​യു​ടെ പി​ടി​യി​ലാ​ണ്. ഈ ​വ​ര്‍​ഷം സം​ഖ്യ പി​ന്നെയും കൂ​ടി 11.5 കോ​ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്യോ​പ്യ, സി​റി​യ, സു​ഡാ​ന്‍, ദ​ക്ഷി​ണ സു​ഡാ​ന്‍, നൈ​ജീ​രി​യ, യ​മ​ന്‍, കോം​ഗോ റി​​പ്പ​ബ്ലി​ക്​, അ​ഫ്​​ഗാ​നി​സ്​​താ​ന്‍, എ​ന്നീ എ​ട്ടു​ രാ​ജ്യ​ങ്ങ​ളി​ലെ മൊ​ത്തം പ​ട്ടി​ണി ബാ​ധി​ത​രുടെ എണ്ണം 7.2 കോടിയാണ്. സം​ഘ​ര്‍​ഷ​ങ്ങ​ള്‍, കാ​ലാ​വ​സ്​​ഥ ദു​ര​ന്ത​ങ്ങ​ള്‍, സാമ്പത്തിക പ്ര​തി​സ​ന്ധി എ​ന്നി​വ​യാ​ണ്​ ഏ​റ്റ​വും വ​ലി​യ വി​ല്ല​ന്‍. 10 രാ​ജ്യ​ങ്ങ​ളി​ലാ​യി 3.3 കോ​ടി പേ​ര്‍ കഴിയുന്ന ആ​ഫ്രി​ക്ക​ന്‍ വ​ന്‍​ക​ര​യെ​യാ​ണ് പട്ടിണി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.​ പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലാ​യി 2.7 കോ​ടി, ദ​ക്ഷി​ണ- പൂ​ര്‍​വ ഏ​ഷ്യ​യി​ല്‍ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി 1.3 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു രാജ്യങ്ങളിലെ കണക്കുകള്‍ .

B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

9 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

9 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

10 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

11 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

17 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

18 hours ago