State budget
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണിത്. സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. തന്റെ മൂന്നാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. നഗരവികസന പദ്ധതിക്ക് കിഫ്ബി വഴി 100 കോടി രൂപ വകയിരുത്തി. നേത്രാരോഗ്യത്തിന് നേർക്കാഴ്ച പദ്ധതിക്ക് 50 കോടി. ഫിഷറീസ് മേഖലക്ക് 321.31 കോടി രൂപ അനുവദിച്ചു. ക്ഷീര ഗ്രാമം പദ്ധതിക്ക് 2.4 കോടി അനുവദിച്ചു
കലക്ടറേറ്റുകളുടെ വികസനത്തിന് 70 കോടി. നെൽകൃഷി വികസനത്തിന് 91.75 കോടി. ഡയറി പാർക്കിനായി ആദ്യഘട്ടത്തിൽ 2 കോടി. ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി. പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി. എരുമേലി മാസ്റ്റർ പ്ലാനിന് അധികമായി പത്ത് കോടി. കുടുംബശ്രീക്ക് 260 കോടി രൂപയും വകയിരുത്തി.
ഗ്രാമവികസനത്തിന് 6294.04 കോടി പ്രഖ്യാപിച്ചു. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 54.45 കോടി. കടുവ സങ്കേതങ്ങൾക്ക് 6.7 കോടി. കൊല്ലം കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി.
ഇടുക്കി, വയനാട് കാസർകോട് പാക്കേജുകൾക്കായി 75 കോടി. ശുചിത്വ മിഷന് 25 കോടി. സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 60 കോടി. സോളാർ പദ്ധതിക്ക് പത്ത് കോടി. കയർ വ്യവസായത്തിന് 117 കോടിയും പ്രഖ്യാപിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…