Kerala

നെല്ല് സംഭരണ വിലയിൽ നാലിൽ മൂന്നു ഭാഗം തുകയും നൽകുന്നത് കേന്ദ്ര സർക്കാർ; കേന്ദ്രം നൽകുന്ന തുക വകമാറ്റി ചിലവഴിച്ച് കർഷകരെ പിണറായി സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; കുട്ടനാട് കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവല്ല: നെല്ല് സംഭരണ വിലയിൽ നാലിൽ മൂന്നു ഭാഗവും നൽകുന്നത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാന സർക്കാർ കേന്ദ്രം നൽകുന്ന തുക വകമാറ്റി ചെലവഴിച്ച് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കുട്ടനാട്ടിലെ കർഷകർ പ്രതിസന്ധിയിലാണെന്നും അവർക്ക് കൊടുക്കാനുള്ള തുക അടിയന്തിരമായി കൊടുത്തു തീർക്കണമെന്നും ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സംസ്ഥാന വിഹിതം കൊടുത്തില്ലെങ്കിലും കേന്ദ്ര വിഹിതമെങ്കിലും കർഷകർക്ക് കൈമാറണമായിരുന്നു. നെല്ലിന് കിലോയ്ക്ക് 21 രൂപ കേന്ദ്ര വിഹിതവും 07 രൂപ സംസ്ഥാന വിഹിതവുമാണ്. ചോദ്യം ഉയരുമ്പോൾ കേന്ദ്രം കുടിശ്ശിക വരുത്തിയെന്ന് കൃഷിമന്ത്രി കള്ളം പറയുന്നു. കർഷകരോട് മനഃസാക്ഷിയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും, ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ബാധ്യതകൾ ഏറ്റെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സർക്കാർ പി ആർ എസ് വായ്പ്പ കുടിശ്ശികയാക്കിയതിനെ തുടർന്നാണ് പ്രസാദിന്റെ കൃഷി പ്രതിസന്ധിയിലായത്. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച ശേഷം സംസ്ഥാന സർക്കാർ നൽകേണ്ട തുക വൻതോതിൽ കുടിശ്ശികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഈ കുടിശിക നൽകിയത് ബാങ്ക് വായ്പ്പയായിട്ടായിരുന്നു. ഈ വായ്‌പ്പ തിരിച്ചടക്കേണ്ടത് സർക്കാരായിരുന്നു. സർക്കാർ ഈ വായ്‌പ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പ്രസാദിന് കൃഷിയിറക്കാൻ ബാങ്ക് വായ്പ്പ നിഷേധിച്ചിരുന്നു. ഇതിനെതുടർന്നുള്ള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

കർഷക സംഘടനയായ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. സർക്കാരിന്റെ അനാസ്ഥ കാരണം തനിയ്ക്ക് ബാങ്ക് വായ്‌പ്പ ലഭിക്കുന്നില്ലെന്നും കൃഷിയും ജീവിതവും പ്രതിസന്ധിയിലായെന്നും പ്രസാദ് കരഞ്ഞു പറയുന്ന ശബ്ദസന്ദേശം മാധ്യമങ്ങളിൽ വന്നിരുന്നു. ആത്മഹത്യാ കുറിപ്പിലും പ്രസാദ് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സർക്കാർ നെല്ല് സംഭരണ തുക ബാങ്ക് വായ്പ്പയായി നൽകുന്നതെന്നും കർഷകർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വായ്‌പ്പ കുടിശ്ശികയാക്കുന്നത് കർഷകരുടെ സിബിൽ സ്കോർ താഴാനിടയാക്കുകയും തുടർവായ്പ്പ ലഭിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയുണ്ടെന്നാണ് പ്രസാദിന്റെ ആത്മഹത്യ തെളിയിക്കുന്നത്.

Kumar Samyogee

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

6 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

6 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

7 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

7 hours ago