തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കില്‍, പ്രതികരണം രൂക്ഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് സര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. ഈ കാര്യത്തില്‍ ദേവസ്വംബോര്‍ഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനഃപരിശോധന ഹര്‍ജിയില്‍ കക്ഷിയായില്ല. ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയില്‍ അപാകതയുണ്ടെന്നാണ് ഇപ്പോള്‍ വന്ന വിധിയുടെ അര്‍ത്ഥം. അതിനാല്‍ അന്തിമവിധി വരുന്നത് വരെ ഈ സര്‍ക്കാര്‍ കാത്തിരിക്കണം. ഈ സമയത്ത് ഏതെങ്കിലും യുവതികള്‍ ശബരിമലയില്‍ കയറണം എന്നാവശ്യപ്പെട്ട് വന്നാല്‍ അവരെ തടയണം. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണം. മുമ്ബുണ്ടായിരുന്ന ആചാരങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഇനിയും പാഠം പഠിക്കാതെ സര്‍ക്കാര്‍ യുവതികളെ കയറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിക്കണമെന്നും മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നുമാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…