Thursday, May 2, 2024
spot_img

ശബരിമലയില്‍ കയറണം എന്നാവശ്യപ്പെട്ട് യുവതികൾ വന്നാല്‍ അയ്യപ്പ വിശ്വാസികൾ അവരെ തടയും ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കില്‍, പ്രതികരണം രൂക്ഷമായിരിക്കും ; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കില്‍, പ്രതികരണം രൂക്ഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച്‌ സര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. ഈ കാര്യത്തില്‍ ദേവസ്വംബോര്‍ഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനഃപരിശോധന ഹര്‍ജിയില്‍ കക്ഷിയായില്ല. ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയില്‍ അപാകതയുണ്ടെന്നാണ് ഇപ്പോള്‍ വന്ന വിധിയുടെ അര്‍ത്ഥം. അതിനാല്‍ അന്തിമവിധി വരുന്നത് വരെ ഈ സര്‍ക്കാര്‍ കാത്തിരിക്കണം. ഈ സമയത്ത് ഏതെങ്കിലും യുവതികള്‍ ശബരിമലയില്‍ കയറണം എന്നാവശ്യപ്പെട്ട് വന്നാല്‍ അവരെ തടയണം. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണം. മുമ്ബുണ്ടായിരുന്ന ആചാരങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഇനിയും പാഠം പഠിക്കാതെ സര്‍ക്കാര്‍ യുവതികളെ കയറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിക്കണമെന്നും മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നുമാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്.

Related Articles

Latest Articles