Kerala

മൂന്നാം ക്ലാസുകാരിക്ക് അദ്ധ്യാപികയുടെ ക്രൂരമർദ്ദനമെന്ന് പരാതി; കുട്ടിയുടെ ശരീരത്തിലാകെ അടിയേറ്റ് തിണിർത്ത അടയാളം, കേസെടുത്ത് പോലീസ്

പത്തനംതിട്ട: മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപിക ക്രൂരമർദ്ദനത്തിനിരയാക്കിയതായി പരാതി. പത്തനംതിട്ട പരുമല സെമിനാരി എൽപി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപികയ്‌ക്കെതിരെയാണ് കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. പരുമല കോട്ടയ്‌ക്കാ മാലി സ്വദേശിനിയായ കുട്ടിയെ മർദ്ദിച്ചെന്നാണ് പരാതി.

കുട്ടിയുടെ കാലിലും കൈയ്യിലും നിരവധി തവണ അടിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ നിന്നും കുട്ടിയെ വിളിക്കാനായി മുത്തച്ഛൻ എത്തിയപ്പോൾ അദ്ധ്യാപിക വളരെ ക്രൂരമായി കുട്ടിയെ മർദ്ദിക്കുന്നതാണ് കണ്ടത്. തുടർന്ന് കുട്ടിയുമായി തിരിച്ച് വീട്ടിലെത്തിയ അദ്ദേഹം രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടിയുടെ ശരീരം പരിശോധിച്ച രക്ഷിതാക്കൾ കണ്ടത് രണ്ട് കൈകളുടെ തോൾ മുതൽ താഴേക്കും കൈത്തണ്ടകളിലും അടിയേറ്റ് തിണിർത്ത പാടുകളാണ്. ഉടൻ തന്നെ കുട്ടിയുടെ പിതാവ് കുട്ടിയുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.തിരുവല്ല പുളിക്കീഴ് പോലീസ് രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കുട്ടി ആശുപത്രിയിൽ ചികിത്സ തേടി.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

34 minutes ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

49 minutes ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

59 minutes ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

22 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

22 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

23 hours ago