Sunday, December 21, 2025

മോദിയെ അപമാനിക്കുന്ന പ്രസ്താവന !സസ്പെൻഷനിലായിരുന്ന മാലദ്വീപ് മന്ത്രിമാരിൽ നിന്ന് രാജി എഴുതി വാങ്ങി ! അനുരഞ്ജനത്തിനായി മുയിസു ഉടൻ ഇന്ത്യയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് പിന്നാലെ സസ്പെൻഷനിലായിരുന്ന രണ്ട് മാലദ്വീപ് മന്ത്രിമാർ രാജിവച്ചു.അനുരഞ്ജന ചർച്ചകൾക്കായി ഉടൻ തന്നെ പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യയിൽ എത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2023 നവംബറിൽ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും ലക്ഷദ്വീപ് ടൂറിസത്തെ പ്രൊമോട്ട് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനവുമാണ് രണ്ട് ജൂനിയർ മന്ത്രിമാരെ ചൊടിപ്പിച്ചത്. മോദിക്കെതിരായ ഇവരുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ലോകവ്യാപകമായി ഉണ്ടായത്. മാത്രമല്ല മാലദ്വീപ് സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ഇടിവുണ്ടായി.

അതേസമയം എപ്പോഴാണ് മുയിസു ഇന്ത്യയിൽ എത്തുക എന്നത് സംബന്ധിച്ച തീയതിയും സമയമവും തീരുമാനിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തി രണ്ടുനേതാക്കൾക്കും യോചിച്ച സമയം തിരഞ്ഞെടുക്കുമെന്നും പ്രസിഡന്റിന്റെ വക്താവ് ഹീന വലീദിനെ ഉദ്ധരിച്ച് സൺ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles