Friday, December 12, 2025

ഒളിമ്പിക്സ് വേദിക്കായുള്ള ചവിട്ടുപടി !! 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിൽ ; അഹമ്മദാബാദ് വേദിയാകും

ദില്ലി : 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഭാരതം ആതിഥേയത്വം വഹിക്കും. അഹമ്മദാബാദിലാണ് ഗെയിംസ് നടക്കുക.ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പി.ടി. ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സാങ്‌വി എന്നിവര്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഗ്ലാസ്‌ഗോയിലെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു നേരത്തെ 2010 ലും ഭാരതം കോമൺവെൽത്തിന് വേദിയായിരുന്നു. അന്ന് ദില്ലിയിലായിരുന്നു പ്രധാന വേദി.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ വേദിയാകുന്നതെന്നതും പ്രത്യേകതയാണ്. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. 2036-ല്‍ ഒളിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു .

Related Articles

Latest Articles