Saturday, December 20, 2025

ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചു; CITU ദേവസ്വം ബോർഡ് നേതാവ് സഖാവ് റെജികുമാർ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച CITU ദേവസ്വം ബോര്‍ഡ് നേതാവ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ കുടമാളൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരന്‍ സഖാവ് റെജികുമാർ ആണ് അറസ്റ്റിലായത്. ശബരിമലയിലെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് റെജി കുമാറിനെ അറസ്റ്റ് ചെയ്തത്.

ഭണ്ഡാരത്തില്‍ നിക്ഷേപിച്ച സ്വർണ്ണം ഇയാള്‍ അഴുക്ക് ചാലിലേക്ക് എറിയുന്ന ദൃശ്യം സിസിടിവി യില്‍ പതിഞ്ഞിരുന്നു. പിന്നീട് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ റെജികുമാറിന്റെ താമസ സ്ഥലത്ത് നിന്നും സ്വർണ്ണം കണ്ടെത്തുകയായിരുന്നു. കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ കവര്‍ന്നത്. മാസപൂജ വേളയില്‍ ശബരിമലയില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു മോഷണം.

സന്നിധാനം പോലീസിന് കൈമാറിയ പ്രതിയെ പമ്പയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂവെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles