Featured

ഇരവാദം നടത്തുന്ന ഏർപ്പാട് ആദ്യം അവസാനിപ്പിക്കുക !

മുസ്ലിം ആണെങ്കിൽ എറണാകുളത്ത് വീട് വാടകയ്‌ക്ക് ലഭിക്കില്ല എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ വഴി ഇസ്ലാമിസ്റ്റുകൾ നടത്തുന്നത്. മുസ്ലിം ആണെങ്കിൽ മറ്റ് മതസ്ഥർ വീട് നിരസിക്കുന്നു എന്ന തരത്തിലുള്ള എഴുത്തുകൾ ഒരു വിഭാ​ഗം ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. എഴുത്തുകാരൻ പി.വി ഷാജിയാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നാലെ, സമാനമായ ആരോപണങ്ങളുമായി ഇസ്ലാമിസ്റ്റുകൾ രം​ഗത്തു വന്നു. മറ്റ് മതസ്ഥരിൽ നിന്നും ഇസ്ലാം മത വിശ്വാസികൾ വിവേചനം നേരിടുന്നു എന്ന് വരുത്തി തീർത്ത് വിശ്വാസികളെയെല്ലാം തെറ്റിദ്ധരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഇത്തരം എഴുത്തുകൾക്ക് ഇടത് സൈബർ ഇടങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പേരാണ് ഈ പ്രചരണത്തിനെതിരെ രം​ഗത്തു വന്നത്. ഇപ്പോഴിതാ, ഇസ്ലാമിസ്റ്റുകളുടെ പുതിയ പ്രചാരണത്തിന് മറുപടി നൽകിയിരിക്കുകയാണ് എക്സ് മുസ്ലിം കൂട്ടായ്മ മുന്‍ അംഗം ആരിഫ് ഹുസൈന്‍ തെരുവത്ത്. മുസ്ലീങ്ങൾക്ക് വീട് തരാത്ത ഒരു കാലം വരെ എത്തിയെങ്കിൽ ഹലാൽ ഫ്ലാറ്റ് പണിത് പരസ്യം ചെയ്യുമ്പോൾ ഓർക്കണമായിരുന്നു എന്നാണ് ആരിഫ് ഹുസൈന്റെ വിമർശനം. ഫേസ്ബുക്കിലൂടെയാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് വിമർശിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട മുസ്ലിങ്ങളെ, നിങ്ങൾക്ക് വീട് തരാത്ത ഒരു കാലം ഇവിടെ എത്തി എങ്കിൽ ഹലാൽ ഫ്‌ളാറ്റ് പണിത് പരസ്യം ചെയ്യുമ്പോൾ ഓർക്കണം ആയിരുന്നു അതൊരു ഊളത്തരം ആയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. അതുകൊണ്ട് ഒന്നുകിൽ നിങ്ങൾ തുടർന്നും ഹലാൽ ഫ്ലാറ്റ് തപ്പി നടക്കുക, അല്ലെങ്കിൽ ഇത്തരം “ഹലാൽ” ഊളത്തരങ്ങൾ കക്കൂസിൽ ഇട്ട് ഫ്ലഷ് ചെയ്തു കളയുക. നിങ്ങളുടെ ഇതുപോലെ ഉള്ള സ്വയം അപരവത്കരണ ത്വരയുടെ ബാക്കി പത്രമാണ് ഇന്ന് നിങ്ങൾ കൊയ്യുന്നത് എന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് തുറന്നടിച്ചു. അതിൽ കിടന്നു ഇരവാദം നിലവിളിക്കുന്നതിനു പകരം സ്വയം പരിഷകരിച്ച്
ഘെട്ടോ വത്കരണത്തിൽ നിന്നും രക്ഷപ്പെടുക. സംഘികൾ അല്ല മുസ്ലിങ്ങളെ അപരവത്കരിക്കുന്നത് മുസ്ലിങ്ങൾ സ്വയം തന്നെയാണെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് തുറന്നടിക്കുന്നു. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം നടൻ ഹരീഷ് പേരടിയും സംഭവത്തിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർ​ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത് എന്നാണ് ഹരീഷ് പേരടി വിഷയത്തോട് പ്രതികരിച്ചത്. അതേസമയം, കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ മുസ്‌ലിം പേരുള്ളതിനാൽ വീട് നിഷേധിച്ച ദുരനുഭവമായിരുന്നു പി.വി. ഷാജികുമാര്‍ പങ്കുവെച്ചിരുന്നത്. പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിമാണോയെന്ന് ബ്രോക്കര്‍ ചോദിച്ചുവെന്നും, മുസ്‌ലിങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നുമാണ് ഓണര്‍ പറഞ്ഞന്നുമായിരുന്നു ഷാജികുമാർ എഴുതിയിരുന്നത്.

B4 Admin

Recent Posts

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

4 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

4 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

5 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

5 hours ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

5 hours ago

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

8 hours ago