Monday, December 15, 2025

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി; പ്രസാധകയ്ക്ക് എതിരെ മാനനഷ്ട കേസ് നൽകി വി ആർ സുധീഷ്: കേസ് 25 ന് പരിഗണിക്കും

കോഴിക്കോട്: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് യുവപ്രസാധകക്കെതിരെ കഥാകൃത്ത് വി ആർ സുധീഷ് നൽകിയ മാനനഷ്ടക്കേസ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതി 25 ന് പരിഗണിയ്ക്കും. കേസിൽ വി.ആർ. സുധീഷിന്റെയും സാക്ഷികളുടെയും മൊഴിയും കോടതി രേഖപ്പെടുത്തും.

പരാമർശങ്ങൾ തന്റെ വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും ദോഷകരമായി ബാധിച്ചെന്നും അപകീർത്തി ഉണ്ടായെന്നും കാണിച്ചാണ് യുവപ്രസധക എം.എ. ഷഹനാസിനെതിരെ
അഡ്വ.പി രാജേഷ് കുമാർ മുഖാന്തിരം കേസ് ഫയൽ ചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നേരത്തെ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചെങ്കിലും യുവപ്രസാധക ദുരാരോപണങ്ങൾ ആവർത്തിക്കുകയാണെന്ന് വി. ആർ. സുധീഷ് ഹരജിയിൽ എടുത്തു പറയുന്നുണ്ട്.

Related Articles

Latest Articles