Stray dog attack in Thiruvananthapuram; Ten-year-old boy was bitten by a dog inside his house
പോത്തന്‍കോട്:തെരുവുനായ ആക്രമണം തുടരുന്നു.തിരുവനന്തപുരത്ത് പത്ത് വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു, ആശാദേവി ദമ്പതികളുടെ മകനും പോത്തൻകോട് സെന്റെ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ ആദിത്യനേയാണ് തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
വീടിന്‍റെ വരാന്തയിൽ കളിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ കടിച്ചത്. തെരുവ് നായ കടിക്കാൻ ചാടിയപ്പോൾ ആദിത്യൻ കൈകൊണ്ട് എതിർക്കാൻ ശ്രമിച്ചു. ഇതോടെ നായ കുട്ടിയുടെ വലതു കാലിലെ തുടയിൽ കടിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ സമീപവാസികളാണ് തെരുവ് നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആദിത്യനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
സമീപത്തെ വീടുകളിലുള്ള വളർത്തു നായ്ക്കളെയും തെരുവ് നായ ആക്രമിച്ചതായി പറയുന്നു. തൊട്ടടുത്ത ദിവസം തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പോത്തന്‍കോട് പ്രദേശത്ത് തെരുവു നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…