Kerala

കോട്ടയത്ത് വ്യാപകമായ തെരുവുനായ ആക്രമണം; വീട്ടമ്മയ്ക്കും 12 വയസുകാരിക്കും കടിയേറ്റു; 38 മുറിവുകൾ ഉള്ള യുവതിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി

കോട്ടയം: പാമ്പാടിയിൽ തെരുവുനായ ആക്രമണം വ്യാപകമാകുന്നു. പ്രദേശത്ത് ഏഴ് പേരെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ വീട്ടമ്മയ്ക്കും 12 വയസുകാരിക്കും കടിയേറ്റു. ഇവരെയൊക്കെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വീട്ടമ്മയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി. നായ ആക്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെ പാമ്പാടിയിൽ ഏഴ് പേരെയാണ് ഒരു നായ തന്നെ ആക്രമിച്ചത്. ആക്രമണത്തിൽ നിഷ സുനിൽ എന്ന വീട്ടമ്മയ്ക്ക് 38 മുറിവുകളുണ്ടായി. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു സ്ത്രീയെയും നായ ആക്രമിച്ചു. സുമിയുടെ കൈക്കും മാരകമായ മുറിവുണ്ട്. ഇവരെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇതേ നായ തന്നെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 12 വയസുകാരിയെയും ആക്രമിച്ചു. ഈ നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. അതുകൊണ്ട് തന്നെ നായയ്ക്ക് പേവിഷബാധ ഉണ്ടോയെന്ന് സംശയമുണ്ട്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

2 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

2 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

3 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

3 hours ago