തൃശൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ ഡ്രൈവര്‍ മരിച്ചു. പട്ടിക്കാട് മുടിക്കോട് സെന്ററിനടുത്തായിരുന്നു സംഭവം. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷ് (46) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനാണ് സംഭവം.
കഴിഞ്ഞ ദിവസം പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്ന ഓട്ടോയ്ക്കു മുന്നിലേക്കു ബസ് സ്റ്റോപ്പിനു സമീപം നിന്നിരുന്ന തെരുവുനായ കുറുകെ ചാടിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു സാരമായ പരിക്കുകളോടെ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്നലെ സ്വന്തം ഓട്ടോയില്‍, നഗരത്തിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിലെ മരുന്നു വിതരണ ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഇതോടെ ഓട്ടോയുടെ അടിയില്‍ കുടുങ്ങിയ സന്തോഷിനെ നാട്ടുകാര്‍ വാഹനം ഉയര്‍ത്തിയായിരുന്നു പുറത്തെടുത്തത്.
അപകടത്തെ തുടർന്ന് തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രാത്രി 9.30 ഓടേയാണ് മരണം സംഭവിച്ചത്.

