കൊച്ചി: കേരളത്തിലെ മതസൗഹാർദ്ദം താറുമാറാക്കുന്ന മുദ്രാവാക്യങ്ങൾ കൊച്ചുകുട്ടിയെക്കൊണ്ട് വിളിപ്പിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് സംസ്ഥാന സമിതി യോഗം. കൂടാതെ കേരളത്തിന്റെ മതസൗഹാർദത്തിന് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ പാർട്ടി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മാത്രമല്ല എല്ലാ പ്രവർത്തകരും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങണമെന്നും പാലാരിവട്ടം റിനായ് ഹോട്ടലിൽ ചേർന്ന യോഗം നിർദ്ദേശിച്ചു. യോഗത്തിൽ, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.ജി. തങ്കപ്പൻ, കെ. പദ്മകുമാർ, അനിരുദ്ധ് കാർത്തികേയൻ, അഡ്വ. പി.എസ്. ജ്യോതിസ്, അഡ്വ. സംഗീത വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ ചാലക്കുടി, സോമശേഖരൻ നായർ, പൈലി വാത്യാട്ട്, എ.എൻ. അനുരാഗ്, തഴവ സഹദേവൻ, പി.ടി. മന്മഥൻ, തമ്പി മേട്ടുതറ, ഷാജി ബത്തേരി എന്നിവർ സംസാരിച്ചു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…