ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ട്വിറ്റര്‍,ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യാന്‍ പാടില്ലാത്ത ഒമ്പത് കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
1-നാമനിര്‍ദ്ദേശം നല്‍കുന്ന സമയത്ത് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം.
2- ട്വിറ്ററിലോ ഫേസ്ബുക്കിലോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ സാക്ഷ്യപ്പെടുത്തിയുള്ള അനുവാദം വാങ്ങിയിരിക്കണം.
3-പരിശോധനയ്‌ക്ക് വിധേയമാക്കാത്ത പരസ്യങ്ങള്‍ ഫേസ്ബുക്ക്,യൂട്യൂബ്, ഗൂഗില്‍ എന്നിവിടങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ പാടില്ല.
4- സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന എല്ലാ പരസ്യങ്ങളുടെയും മൊത്തം ചിലവുകള്‍ അവരുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
5-സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ല.
6-സോഷ്യല്‍ മീഡിയയില്‍ നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പരാതികള്‍ സ്വീകരിക്കാന്‍ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരെ നിയമിക്കും.
7-ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല.
8-ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളും എടുത്ത് കാണിക്കപ്പെടും.
9-വാട്സപ്പ് ഉപയോഗിക്കുന്നതില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഇല്ല.
ഏപ്രില്‍ 11മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കമ്മിഷണര്‍മാരായ അശോക് ലവാസയും സുശീല്‍ ചന്ദ്രയും ഇന്നലെ ഇവിടെ പത്രസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…