India

സോഷ്യല്‍മീഡിയ ഉപയോഗിക്കാം, പക്ഷെ സ്ഥാനാര്‍ത്ഥികള്‍ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം; സ്ഥാനാര്‍ത്ഥികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ട്വിറ്റര്‍,​ഫേസ്ബുക്ക്,​ യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യാന്‍ പാടില്ലാത്ത ഒമ്പത് കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

1-നാമനിര്‍ദ്ദേശം നല്‍കുന്ന സമയത്ത് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഫേസ്ബുക്ക്,​ ട്വിറ്റര്‍ എന്നീ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം.

2- ട്വിറ്ററിലോ ഫേസ്ബുക്കിലോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ സാക്ഷ്യപ്പെടുത്തിയുള്ള അനുവാദം വാങ്ങിയിരിക്കണം.

3-പരിശോധനയ്‌ക്ക് വിധേയമാക്കാത്ത പരസ്യങ്ങള്‍ ഫേസ്ബുക്ക്,​യൂട്യൂബ്, ഗൂഗില്‍ എന്നിവിടങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ പാടില്ല.

4- സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന എല്ലാ പരസ്യങ്ങളുടെയും മൊത്തം ചിലവുകള്‍ അവരുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

5-സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ല.

6-സോഷ്യല്‍ മീഡിയയില്‍ നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പരാതികള്‍ സ്വീകരിക്കാന്‍ ഇതുസംബന്ധിച്ച്‌ ഉദ്യോഗസ്ഥരെ നിയമിക്കും.

7-ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല.

8-ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളും എടുത്ത് കാണിക്കപ്പെടും.

9-വാട്സപ്പ് ഉപയോഗിക്കുന്നതില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഇല്ല.

ഏപ്രില്‍ 11മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കമ്മിഷണര്‍മാരായ അശോക് ലവാസയും സുശീല്‍ ചന്ദ്രയും ഇന്നലെ ഇവിടെ പത്രസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

B4 Admin

Recent Posts

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

4 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

6 hours ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

6 hours ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

7 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

20 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

21 hours ago