SPECIAL STORY

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇനി മറ്റൊരു അദ്ധ്യായം കൂടി; മുതിർന്ന ആർ എസ് എസ് പ്രചാരകനും പ്രജ്ഞ പ്രവാഹ്‌ ദേശീയ സംയോജകുമായ ശ്രീ ജെ നന്ദകുമാർ എഴുതിയ സ്ട്രഗിൾ ഫോർ നാഷണൽ സെൽഫ്ഹുഡ്- പാസ്ററ് പ്രെസെന്റ് ഫ്യുച്ചർ (Struggle for National Selfhood- Past, Present, Future) പ്രകാശനം ചെയ്തു

ദില്ലി: മുതിർന്ന ആർ എസ് എസ് പ്രചാരകനും പ്രജ്ഞ പ്രവാഹ്‌ ദേശീയ സംയോജകുമായ ശ്രീ ജെ നന്ദകുമാർ എഴുതിയ സ്ട്രഗിൾ ഫോർ നാഷണൽ സെൽഫ്ഹുഡ്- പാസ്ററ് പ്രെസെന്റ് ഫ്യുച്ചർ (Struggle for National Selfhood- Past, Present, Future) എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ ഡൽഹി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ RSS സഹ സർകാര്യവാഹ് ശ്രീ അരുൺ കുമാർ നിർവഹിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ സമഗ്രമായി അപഗ്രഥിക്കുന്നതാണ് പുസ്തകം. നിറഞ്ഞ സദസ്സിൽ നടന്ന പ്രകാശന ചടങ്ങിൽ അദ്ധ്യക്ഷയായി ചരിത്രകാരി ഡോ മീനാക്ഷി ജയിനും വിശിഷ്ടാതിഥികളായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ സീനിയർ അഡ്വൈസർ ആയ ശ്രീ കാഞ്ചൻ ഗുപ്ത, സാഞ്ചി ബൗദ്ധ സർവ്വകലാശാലാ വൈസ്‌ ചാൻസലർ പ്രഫ നീരജ ഗുപ്ത, ഡൽഹി സർവ്വകലാശാല പ്രൊഫ. Dr. ശ്രീപ്രകാശ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് സ്വാതന്ത്ര്യ സമര ചരിത്രം പ്രതിഫലിപ്പിക്കുന്ന പുസ്തകം എന്നത് ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിങ്ങിന് രാജ്യമെമ്പാടും ആവേശോജ്വലമായ പ്രതികരണമാണ് ലഭിച്ചത്. മറച്ചുവയ്ക്കപ്പെട്ടതും തമസ്ക്കരിക്കപ്പെട്ടതുമായ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിരവധി അധ്യായങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്വാതന്ത്ര്യ സമരത്തെ സമഗ്രമായി അപഗ്രഥിക്കുന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

7 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

9 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

10 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

10 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

11 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

11 hours ago