Entertainment

വാടകക്കാരെ കിട്ടാതെ നടൻ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്ത ഫ്ലാറ്റ്; ബോളിവുഡ് നടീനടന്മാർക്ക് ഇനി വാടകക്ക് നൽകില്ലെന്ന് ഉടമ; പ്രതിമാസ വാടക ഞെട്ടിക്കുന്നത്; ആഡംബര ഫ്ലാറ്റിനകത്തെ ദൃശ്യങ്ങൾ കാണാം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത് മരിച്ച നിലയിൽ കാണപ്പെട്ട മുംബൈ ബാന്ദ്രയിലെ വീട് കഴിഞ്ഞ രണ്ടര വർഷമായി വാടകക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. ഫ്ലാറ്റുടമ വാടക കുറച്ച് നൽകാൻ തയ്യാറാകാത്തതും നടൻ ആത്മഹത്യ ചെയ്ത ഫ്ലാറ്റെന്ന ഭയവുമാണ് ആളുകളെ ഈ ഫ്ലാറ്റിൽ നിന്നകറ്റുന്നത്. കൂടാതെ ഇനി ബോളിവുഡ് നടീ നടന്മാർക്ക് വാടകക്ക് നൽകില്ലെന്ന് ഉടമയും പറയുന്നു. പ്രതിമാസം അഞ്ചു ലക്ഷം രൂപയാണ് ഈ ആഡംബര ഫ്ലാറ്റിന്റെ വാടകയായി പ്രവാസിയായ ഉടമസ്ഥൻ ആവശ്യപ്പെടുന്നതെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കർ റഫീഖ് മർച്ചന്റ് പറയുന്നു. ആഡംബര ഫ്ലാറ്റിന്റെ അകത്തെ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുമുണ്ട്. കടൽത്തീരത്തിന് അഭിമുഖമായി നിൽക്കുന്ന 4 കിടക്കമുറികളുള്ള അത്യാഢംബര ഫ്‌ളാറ്റാണിത്

വാടകക്കാർ ഭയം കാരണം ഈ ഫ്ലാറ്റ് തെരഞ്ഞെടുക്കുന്നില്ല. ഇനി ആരെങ്കിലും വന്നാൽ തന്നെ അവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പിന്തിരിപ്പിക്കുന്നു. ആദ്യ നാളുകളിൽ ഫ്ലാറ്റ് വാടകക്കെടുക്കാൻ ആരും താൽപ്പര്യം കാണിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ചിലർ ഫ്ലാറ്റ് കാണാനെങ്കിലും വരുന്നുണ്ട്. പക്ഷെ കരാറുറപ്പിക്കാൻ ഇതുവരെ ആയിട്ടില്ലെന്ന് റഫീഖ് പറയുന്നു. പ്രവാസിയായ ഉടമ വാടക കുറക്കാൻ തയ്യാറായിരുന്നെങ്കിൽ ഇടപാടുകൾ എളുപ്പമായേനെ എന്നും റഫീഖ് കൂട്ടിച്ചേർത്തു. ആളുകൾ ഇതേവിലക്ക് തന്നെ വിവാദങ്ങളില്ലാത്ത ഫ്ലാറ്റുകൾ തേടിപ്പോകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു.

2019 ഡിസംബർ മുതലാണ് സുശാന്ത് ഈ ഫ്ലാറ്റ് പ്രതിമാസം 4.5 ലക്ഷം രൂപക്ക് വാടകക്കെടുത്തിരുന്നത്. സുശാന്തും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സുശാന്തും സുഹൃത്തും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തിയുമാണ് ഇവിടെ താമസിച്ചിരുന്നത്. 2020 ജൂൺ 14 നാണ് സുശാന്ത് ഇതേവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കേസ് ഇപ്പോൾ സിബിഐ അന്വേഷണത്തിലാണ്. ചില മയക്കുമരുന്ന് ഇടപാടുകൾ മരണത്തിലേക്ക് നയിച്ചെന്ന സംശയം ഉള്ളതിനാൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോയും കേസ് അന്വേഷിക്കുന്നുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

7 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

7 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

8 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

8 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

9 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

10 hours ago